Sunday, 23 September 2012

My beloved....





My beloved....
If I fall in to sleep
before you leave
and still asleep
when you return
please leave beside me
a white paper with a blackpen
my beloved...
I want to write something about you...

സിന്ദൂരം





കാമുകീ കാമിനീ സിന്ദൂരത്തില്‍
തെളിയുന്നു...
കണ്ണീരും പുഞ്ചിരിയും

ഇല്ലി





ഓരോ മനസ്സും

ഓരോ ഇല്ലിയാണ്
പൂത്ത് 
ഉലഞ്ഞ്
സ്വയം തകര്‍ന്നടിയുന്ന ഒന്ന്.

പ്രണയം




പ്രണയം അറിഞ്ഞുകൊണ്ടുള്ള


നഷ്ടപ്പെടുതലാണ്

വരണ്ട പ്രതലത്തില്‍

ജീവസ്സുറ്റ ജലകണികപോലെ

നിറഞ്ഞ സംതൃപ്തിയോടെയുള്ള

ഒരാത്മഹത്യ.
 

ഓര്‍മ്യ്ക്കായ്‌......



 
ഓര്‍മ്മയ്ക്കായ്‌
ഒരു മരമെങ്കിലും കാക്കുക.
മരങ്ങള്‍ ഓര്‍മ്മകളാകാതിരിക്കാനും...

ചുംബനം



ചുംബനം രഹസ്യമാണ്.
ഒരൊറ്റ ചുംബനത്താല്‍ തകര്‍ക്കാം
ഒരായിരം മനസ്സകലങ്ങള്‍,
അടയ്ക്കാം ഒരായിരം
ജലകപ്പഴുതുകള്‍.........

ഓര്‍മ്മകള്‍...




ഓര്‍മ്മകള്‍
സമരങ്ങളാണ്.
ചിതയില്‍പ്പോലും അസ്തമിക്കാതെ
തലമുറകളില്‍ നിന്നും 
തലമുറകളിലേക്ക് പകരുന്നവ.

നാവികന്‍




ചുഴികളും മലരികളും നിറഞ്ഞ നിന്നിലൂടെ
ഭൂപടം കൈമോശംവന്നോരു നാവികനായ്‌
ദിശയറിയാതെ എനിക്കലയണം....

ഓര്‍മ്മയ്ക്കായ്‌.......


ഓര്‍മ്മയ്ക്കായ്‌...
നീയെന്നില്‍ നഖക്ഷതമേല്‍പ്പിച്ചു
ഇനി കാണും വരെ മറക്കാതിരിക്കാന്‍
ഞാനും....
നിന്‍റെ മനസ്സില്‍....
മരണംവരെ മറക്കാതിരിക്കാന്‍ ....

Friday, 14 September 2012

ഒരാളുടെ രചനയിലൂടെ നമ്മള്‍ കടന്നു പോകുമ്പോള്‍,ഒരു ജന്മം നമ്മള്‍ അദ്ദേഹത്തോടൊപ്പം ജീവിച്ചു തീര്‍ക്കുകയാണ്.ആദ്യവരിയിലെ ആദ്യാക്ഷരം പിഴച്ചുപോയാല്‍ എഴുതിയ താള്‍  ചുരുട്ടിയെറിയാതെ ധീരമായി വെട്ടിയെഴുതി മുന്നേറിയവരേ തന്റേതായ ഇടം കണ്ടെത്തിയിട്ടുള്ളൂ എന്നുമോര്‍ക്കണം....