ചില ബന്ധങ്ങള്‍ വേനല്‍മഴകള്‍ പോലെയാണ്.നാമറിയാതെ നമ്മിലൂടെ പെയ്തിറങ്ങി ഒരു വസന്തം തീര്‍ത്തവ നമ്മിലൂടെത്തന്നെ പെയ്തു തോരും....മറ്റു ചിലവയാകട്ടെ ആഴവും പരപ്പും നമ്മെയറിയിക്കാതെ നിശ്ശബ്ദരായ്,എല്ലാ വേഗവും അസ്ത്രത്തിനായ് പകര്‍ന്നു കൊടുത്ത് വില്ലായി മറവിയിലേക്ക് മറയും.സ്വയം ചോദിച്ചു നോക്കൂ,എവിടെയാണ് നില്‍ക്കുന്നതെന്ന്?......