കുറിയ്ക്കുന്നു ഞാനീ മഹാനവമിയില്‍
ഭൂതതാളിലെ ചുവന്നമഷിയാല്‍
ഉയിരായ് ജന്മം കൊണ്ട
ജ്വലിക്കുമെന്‍ മുറിവുകള്‍
എരിവുകളീ നാളില്‍
വരികളായ് തെളിയവേ
താരമായ്, പിന്നെ
മറവിയായ് തീരുമെന്നമ്മ
ഓര്‍മ്മകള്‍ മറവിതന്നാഴങ്ങള്‍
തേടുമീ നാളില്‍
കുറിയ്ക്കില്ല ഞാന്‍,നിന്‍ നാമവും
നീയാം മൌനവും....
No comments:
Post a Comment